കണ്ണൂരില്‍ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍

Update: 2018-10-01 05:21 GMT


കണ്ണൂര്‍: കണ്ണൂരില്‍ ഒരു കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ എക്‌സൈസ് സംഘം പിടികൂടി. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ അന്‍സാരി ബീഗുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഒരു കിലോ ഇരുന്നൂറ്റി അമ്പത് ഗ്രാം കഞ്ചാവുമായി ശിവപുരം മൊട്ടമ്മല്‍ സ്വദേശിയായ മുസമ്മല്‍ വീട്ടില്‍ മജീദ് മകന്‍ അബ്ദുള്‍ സലാം (29) ആമ്പിലാട് സ്വദേശിയായ പൊന്നം ഹൗസില്‍ അഷ്‌റഫ് മകന്‍ ഷാനവാസ് പി (33) എന്നിവരെ ഉത്തരമേഖല ജോയന്റ് എക്‌സൈസ് കമ്മീഷണര്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് എക്‌സൈസ് ഇന്‍സ്‌പെടകര്‍ എം ദിലീപിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. പിക്കപ്പ് വാനില്‍ വില്‍പ്പനക്കായി കൊണ്ടുവരവെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. മട്ടന്നൂര്‍, ശിവപുരം ,ഉരുവച്ചാല്‍ ,കൂത്തുപറമ്പ് , ഇരിട്ടി മേഖലകളില്‍ കഞ്ചാവ് വിതരണം നടത്തുന്ന പ്രധാന കഞ്ചാവ് കച്ചവടക്കാരാണ് ഇവര്‍. ഉത്തരമേഖലാ ജോയന്റ് എക്‌സൈസ് കമ്മീഷണറുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ പി ജലീഷ് , കെ ബിനീഷ്,
പി പി രജിരാഗ്, സി എച്ച് റിഷാദ്, എക്‌സൈസ് റേഞ്ച് ഓഫീസ് അംഗങ്ങളായ പ്രിവന്റീവ് ഓഫീസര്‍ പി.വി ശ്രീനിവാസന്‍, കെ ഉമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Similar News