ലൈംഗികാരോപണം; കബഡി പരിശീലകന്‍ ജീവനൊടുക്കി

Update: 2018-10-16 16:14 GMT


ബംഗളൂരു: കൗമാരക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണം നേരിടുന്ന കബഡി പരിശീലകന്‍ ആത്മഹത്യ ചെയ്തു. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിലെ (എസ്എഐ) പരിശീലകനായ രുദ്രപ്പ വി ഹോസമണി(59)യാണ് ഹരിഹരയിലെ ഹോട്ടല്‍മുറിയില്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കിയത്. ബംഗളൂരുവിലെ എസ്എഐ പരിശീലനകേന്ദ്രത്തില്‍ മുതിര്‍ന്ന പരിശീലകനാണ് ഹോസമണി.
ഈ മാസം ഒമ്പതിന് ഇദ്ദേഹം പരിശീലനകേന്ദ്രത്തിലെ ഡ്രസ്സിങ് റൂമില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് ആരോപണം. പെണ്‍കുട്ടി പീഡനം മാതാപിതാക്കളെ അറിയിച്ചിരുന്നു. തുടര്‍ന്ന് എസ്എഐ അധികൃതരെ വിവരമറിയിച്ചു.
തുടര്‍ന്ന് ഹോസമണിയെ സസ്‌പെന്‍ഡ് ചെയ്തു. പരാതിയുടെ അടിസ്ഥാനത്തില്‍ ഹോസമണിക്കെതിരേ പോക്‌സോ നിയമപ്രകാരം കേസെടുത്തിരുന്നുവെന്ന് പോലിസ് അറിയിച്ചു.