റണ്‍വേ നീളം നാലായിരം ആവുന്നതോടെ ജംബോ വിമാനങ്ങള്‍ കണ്ണൂരിലിറങ്ങും

Update: 2018-10-20 14:15 GMT
മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ റണ്‍വേയുടെ നീളം 4,000 ആവുന്നതോടെ ജംബോ വിമാനങ്ങള്‍ ഇവിടെയിറങ്ങും. രാജ്യത്തെ നാലാമത്തെ വലിയ വിമാനത്താവളമായി കണ്ണൂര്‍ മാറും. എയര്‍പോര്‍ട്ട് പ്രവര്‍ത്തനം തുടങ്ങിയാല്‍ 55 ശതമാനം യാത്രക്കാര്‍ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും 40 ശതമാനം മംഗലാപുരം വിമാനത്താവളത്തില്‍നിന്നും കുറയും.



മറ്റു വിമാനത്താവളങ്ങളില്‍നിന്നു വ്യത്യസ്തമായി കണ്ണൂര്‍ അന്താരാഷ്ട വിമാനത്താവളം പരിസ്ഥിതി സൗഹൃദമാണെന്ന പ്രത്യേകതയുണ്ട്. പദ്ധതി പ്രദേശത്തിന്റെ പരിസ്ഥിതി ഗുണനിലവാരം തിട്ടപ്പെടുത്തുന്നതിനു നേരത്തെ പരിസ്ഥിതി ആഘാത പഠനം നടത്തിയിരുന്നു. ന്യൂഡല്‍ഹിയിലെ എന്‍വയണ്‍മെന്റല്‍ എന്‍ജിനീയേഴ്‌സ് ആന്റ് കണ്‍സല്‍ട്ടന്റ്‌സും തിരുവനന്തപുരത്തെ സെന്‍ട്രല്‍ എന്‍വയണ്‍മെന്റല്‍ സയന്‍സ് സ്റ്റഡീസും ചേര്‍ന്നാണ് സര്‍വേ നടത്തിയത്. പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ടാവാത്ത വിധംഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട് എന്ന നിലയിലാണ് കണ്ണൂര്‍ വിമാനത്താവളം വിഭാവനം ചെയ്തിട്ടുള്ളത്. ഗോവ, നവി മുംബൈ എന്നിവയാണ് നിര്‍മാണത്തിലുള്ള മറ്റു രണ്ടു ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളങ്ങള്‍. രാജ്യാന്തര യാത്രക്കാര്‍ വര്‍ഷത്തില്‍ ശരാശരി 13 ലക്ഷം പേര്‍ എന്നാണ് കണക്കാക്കിയത്.

Similar News