മന്ത്രി മണിയുടെ അഹന്തയുടെയും അജ്ഞതയുടെയും ഫലമാണ് പ്രളയമെന്ന് ജെ ആര്‍ പദ്മകുമാര്‍

Update: 2018-09-17 10:32 GMT


കൊല്ലം : വൈദ്യുതി മന്ത്രി എം.എം മണിയുടെ അഹന്തയുടെയും അജ്ഞതയുടെയും ഫലമാണ് പ്രളയമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.ജെ ആര്‍ പദ്മകുമാര്‍. ബിജെപി കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ ധര്‍ണ ഉത്ഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരിതാശ്വാസ വിതരണത്തിലെ വിവേചനം അവസാനിപ്പിക്കാന്‍ സര്‍വ്വകക്ഷി മേല്‍നോട്ടം ഏര്‍പ്പെടുത്തുക, ദുരിതാശ്വാസ വിതരണം യുദ്ധകാല അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ സംഘടിപ്പിച്ചത്.

കേരളത്തില്‍ നടന്നത് പ്രകൃതി ദുരന്തമല്ല,ഡാം ദുരന്തമാണ്. മുന്‍കൂട്ടി അറിയിപ്പ് കൊടുക്കാതെയാണ് കേരളത്തിലെ ഭൂരിഭാഗം ഡാമുകളും തുറന്നുവിട്ടത്.വൈദ്യുതി ബില്‍ അടക്കാന്‍ ഒരു ദിവസം മുടങ്ങിയാല്‍ വീട്ടിലെത്തുന്ന ഉദ്യോഗസ്ഥര്‍ ഡാം തുറക്കുന്നത് സംബന്ധിച്ച മുന്നറിയിപ്പുകള്‍ ഫോണിലൂടെ പോലും നല്‍കിയില്ല.ഡാമുകള്‍ ഘട്ടം ഘട്ടമായി തുറക്കാതെ അവസാന നിമിഷം വരെ കാത്തിരുന്നത് കൂടുതല്‍ വൈദ്യുതി ഉണ്ടാക്കിവിറ്റ് പണം ഉണ്ടാക്കി ധൂര്‍ത്തടിക്കാന്‍ വേണ്ടിയാണ്.ഏഴുലക്ഷത്തില്‍പ്പരം ജനങ്ങളെ വഴിയാധാരമാക്കിയത് സര്‍ക്കാരിന്റെ അനാസ്ഥയാണ്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും കടുത്ത അനാസ്ഥയാണ് നടക്കുന്നത്.പാവപ്പെട്ടവര്‍ക്കായി ഇതര സംസ്ഥാനങ്ങള്‍ നല്‍കിയ സാധന സാമഗ്രികള്‍ റെയില്‍വേ സ്‌റ്റേഷനുകളിലും ഗോഡൗണുകളിലും കിടന്ന് നശിക്കുകയാണ്.കേന്ദ്രം നല്‍കിയ അരി ഏറ്റെടുക്കാന്‍ പോലും സര്‍ക്കാരിന് കഴിഞ്ഞില്ല.ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ മറവില്‍ സിപിഎം അടിച്ചുമാറ്റിയ സാധനങ്ങള്‍ വിറ്റഴിക്കാന്‍ സംസ്ഥാന വ്യപകമായി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുറക്കാന്‍ പോകുകയാണെന്നും പദ്മകുമാര്‍ പരിഹസിച്ചു

Similar News