കരിഓയില്‍ ആക്രമണം; മുഫ്തി മുഹമ്മദ് അപലപിച്ചു

Update: 2015-10-19 14:03 GMT


ശ്രീനഗര്‍: ജമ്മു കാശ്മീര്‍ എം.എല്‍.എ. എഞ്ചിനീയര്‍ റാഷിദിനു നേരെ തിങ്കളാഴ്ച്ച ന്യൂ ഡല്‍ഹിയില്‍ വച്ചു നടന്ന കരിഓയില്‍ അക്രമണത്തെ കാശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദ് അപലപിച്ചു.

ഇന്ത്യയെപോലെയുള്ള ജനാധിപത്യ രാജ്യത്ത് വ്യത്യസ്ത അഭിപ്രായങ്ങളെ അംഗീകരിക്കാനും മറ്റുള്ളവരുടെ വീക്ഷണങ്ങള്‍ക്ക് ഇടം നല്‍കാനും സാധിക്കണം.അതിനെതിരെ ഉണ്ടാകുന്ന സംഭവങ്ങള്‍ അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.റാഷിദിനു നേരെയുണ്ടായ അക്രമണത്തെ നാഷണല്‍ കോണ്‍ഫറന്‍സ് വര്‍ക്കിങ് പ്രസിഡന്റ് ഉമര്‍ അബ്ദുല്ല രൂക്ഷമായി അപലപിച്ചു.

അസഹിഷ്ണുതയുടെ ഈ അന്തരീക്ഷം അങ്ങേയറ്റും ആശങ്കയുളവാക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ നടക്കുന്ന ഇത്തരം അക്രമണങ്ങള്‍ ജനാധിപത്യ മൂല്യങ്ങള്‍ക്കെതിരെയുള്ള അക്രമണമാണെന്നും ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും കാശ്മീര്‍ പ്രദേശ് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ജിഎന്‍ മോംഗ എം.എല്‍.എ പ്രതികരിച്ചു.അസഹിഷ്ണതയുടെ ഇത്തരം പ്രതിഫലനങ്ങള്‍ ജനാധിപത്യത്തെ തന്നെ തകിടംമറിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

Similar News