കോടതിവിധിയുടെ മറവില്‍ ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനെ ചെറുക്കും: ജമാഅത്ത് ഫെഡറേഷന്‍

Update: 2018-10-20 16:39 GMT


കൊല്ലം: ഇന്ത്യന്‍ ഭരണഘടനയുടെ മതേതര മൂല്യങ്ങളെയും വ്യത്യസ്ത ആരാധനാ രീതികളെയും അട്ടിമറിക്കാന്‍ വേണ്ടി കോടതിവിധിയെ ഉപയോഗിച്ച് ഏക സിവില്‍കോഡ് നടപ്പാക്കുന്നതിനു വേണ്ടിയുള്ള നീക്കങ്ങളെ ചെറുക്കമെന്നു ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി പറഞ്ഞു.
ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രവര്‍ത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തകര്‍ക്കപ്പെട്ട ബാബരി മസ്ജിദ് യഥാസ്ഥാനത്തു പുനര്‍നിര്‍മിക്കുമെന്ന വാഗ്ദാനം നടപ്പാക്കുന്നതിനും മുത്ത്വലാഖ്, സ്വവര്‍ഗരതി, വിവാഹേതര ലൈംഗികബന്ധം തുടങ്ങിയ വിഷയങ്ങളിലെ വിവാദ വിധികളെ ഉയര്‍ത്തിപ്പിടിച്ച് ശരീഅത്ത് നിയമങ്ങളെ തകര്‍ത്ത് ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള തല്‍പര കക്ഷികളുടെ നീക്കത്തിനെതിരേ ജമാഅത്ത് ഫെഡറേഷന്‍ താലൂക്കുകള്‍ തോറും നബിദിനാഘോഷങ്ങളുടെ ഭാഗമായി ശരീഅത്ത് റാലിയും സമ്മേളനങ്ങളും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വര്‍ക്കിങ് പ്രസിഡന്റ് മേക്കോണ്‍ അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഖജാഞ്ചി എ യൂനുസ് കുഞ്ഞ്, വൈസ് പ്രസിഡന്റ് എം എ സമദ്, എ കെ ഉമര്‍ മൗലവി, പാങ്ങോട് എ ഖമറുദ്ദീന്‍ മൗലവി, വൈ എം ഹനീഫ മൗലവി, മൈലക്കാട് ഷാ, കാരാളി ഇ കെ സുലൈമാന്‍ ദാരിമി, നാസര്‍ കുഴിവേലി, ആലീം നിസാര്‍ സംസാരിച്ചു.

Similar News