ഹൈദരാബാദ് ഇരട്ട സ്‌ഫോടനക്കേസില്‍ രണ്ടു പ്രതികള്‍ക്ക് വധശിക്ഷ

Update: 2018-09-10 14:39 GMT


ഹൈദരാബാദ്: ഹൈദരാബാദ് ഇരട്ട സ്‌ഫോടനക്കേസില്‍ രണ്ടു പ്രതികള്‍ക്ക് വധശിക്ഷ. അനിക് ശഫീഖ് സഈദ്, മുഹമ്മദ് അക്ബര്‍ ഇസ്മാഈല്‍ ചൗധരി എന്നിവരെയാണ് ഹൈദരാബാദ് സെകന്‍ഡ് അഡീനല്‍ മെട്രോപൊളിറ്റീന്‍ സെഷന്‍സ് കോടതി വധശിക്ഷക്കുവിധിച്ചത്. മൂന്നാമത്തെ പ്രതിയായ താരിക് അന്‍ജുമിനെ കോടതി ജീവപര്യന്തം തടവിനും ശിക്ഷിച്ചു.
ഹൈദരാബാദ് ചെര്‍ളാപള്ളി ജയില്‍ വളപ്പില്‍ സജ്ജീകരിച്ച പ്രത്യേക കോടതിയിലായിരുന്നു വിചാരണ. 2007 ആഗസ്ത് 25ന് ഹൈദരാബാദ് ലുംബിനി പാര്‍ക്ക് ഗോകുല്‍ ചാട് എന്നിവിടങ്ങളില്‍ നടന്ന ഇരട്ട സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ടാണ് ശിക്ഷ.
കേസിലെ പ്രതികളായ ഫാറഊഖ് ഷറഫുദ്ദീന്‍ തര്‍കാഷ്, മുഹമ്മദ് സാദിഖ് ഇസ്‌റാര്‍ എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടിരുന്നു. പ്രതികളായ റിയാസ് ഭട്കല്‍, സഹോദരന്‍ ഇഖ്ബാല്‍ ഭട്കല്‍ എന്നിവര്‍ ഒളിവിലാണ്.