ക്വാറികള്‍ക്ക് പാരിസ്ഥിതിക ആഘാത പഠനം നിര്‍ബന്ധമാക്കി ദേശിയ ഹരിത ട്രൈബ്യുണല്‍ ഉത്തരവ്

Update: 2018-09-25 16:54 GMT

ന്യുഡല്‍ഹി: ഇരുപത്തിയഞ്ച് ഹെക്ടര്‍വരെയുള്ള ക്വാറികള്‍ക്ക് പരിസ്ഥിതി ആഘാത പഠനവും പൊതുജനാഭിപ്രായവും നിര്‍ബന്ധമാക്കി ദേശിയ ഹരിത ട്രൈബ്യുണല്‍ ഉത്തരവ്.അനുമതികള്‍ക്കായി സംസ്ഥാന അതോറിറ്റിയേയോ കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തേയോ സമീപിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. അതേസമയം, പാരിസ്ഥിതിക അനുമതിക്കായി ജില്ലാ തലങ്ങളില്‍ രൂപീകരിച്ച സമിതികള്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ റദ്ദാക്കി. ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍ വനം പരിസ്ഥിതി മന്ത്രാലയത്തിന് ട്രൈിബ്യൂണല്‍ നിര്‍ദേശം നല്‍കി. ജില്ലാ കള്കടര്‍മാരുടെ നേതൃത്വത്തിലുള്ള സമിതികളാണ് റദ്ദാക്കപെട്ടത്.