സ്‌പെയിനില്‍ ഗോവന്‍ ഗോള്‍വര്‍ഷം; അടിച്ച് കൂട്ടിയത് 11 ഗോളുകള്‍

Update: 2018-09-04 09:28 GMT

മാഡ്രിഡ്: അഞ്ചാം സീസണിനൊരുങ്ങുന്ന ഐഎസ്എല്‍ ടീമുകള്‍ക്ക് പ്രീസീസണ്‍ മല്‍സരത്തില്‍ ഗോളടിമേളത്തിലൂടെ താക്കീത് നല്‍കി എഫ് സി ഗോവ. ഐഎസ്എല്‍ മല്‍സരത്തിന് മുന്നോടിയായുള്ള പരിശീലന മല്‍സരത്തിനായി സ്‌പെയിനില്‍ പര്യടനം നടത്തുന്ന ഗോവ എതിരില്ലാത്ത 11 ഗോളുകള്‍ക്കാണ് എതിരാളികളെ തകര്‍ത്തത്. സ്പാനിഷ് ക്ലബ്ബായ കാര്‍ട്ടഗേന എഫ് സിയായിരുന്നു ഗോവന്‍ കരുത്തിന് മുന്നില്‍ എരിഞ്ഞടങ്ങിയത്. കഴിഞ്ഞ സീസണില്‍ ഗോവയ്ക്ക് വേണ്ടി ഗോളുകളടിച്ച് കൂട്ടിയ ഫെറാബ് കോറോ അഞ്ച് ഗോളുകളാണ് മല്‍സരത്തിലുടനീളം സ്വന്തമാക്കിയത്.
അഞ്ച് ഗോളുകളടിച്ച കോറോയ്ക്ക് പുറമേ മുന്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് താരം ജാക്കിചന്ദ് സിങിന്റെ ഹാട്രിക്കും ഹ്യൂഗോ ബൗമസിന്റെ ഇരട്ട ഗോളുകളും ബ്രാണ്ടണിന്റെ ഗോളും ഗോവയെ കൂറ്റന്‍ വിജയത്തിലെത്തിച്ചു. നേരത്തെ ഡിപ്പോര്‍ട്ടീവ മിനേറയ്‌ക്കെതിരെ നടന്ന തങ്ങളുടെ ആദ്യ പ്രീസീസണ്‍ മല്‍സരത്തിലും ഗോവന്‍ സംഘം വിജയിച്ചിരുന്നു. അന്ന് മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ഗോവയുടെ വിജയം.
Tags:    

Similar News