എഫ്ടിടിഐ സമരം; വിദ്യാര്‍ത്ഥികളുമായി ഇന്ന് ചര്‍ച്ച

Update: 2015-10-20 05:02 GMT


 

ന്യൂഡല്‍ഹി:  നാലും മാസമായി സമരം നടത്തുന്ന പൂനെ എഫ്ടിടിഐ വിദ്യാര്‍ത്ഥികളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോര്‍ പ്രതിഷേധക്കാരുമായി നേരത്തെ നിരവധി തവണ ചര്‍ച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.

എന്നാല്‍ ഇരുപക്ഷവും സ്വന്തം നിലപാടിലുറച്ചു നിന്നതോടെ സമരം നീണ്ടുപോകുകയായിരുന്നു. നടന്‍ ഗജേന്ദ്ര ചൗനാനെ എഫ്ടിടിഐ കൗണ്‍സിലിന്റേ മേധാവിയായി കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചതിനെ തുടര്‍ന്നാണ് പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ വിദ്യാര്‍ത്ഥികള്‍ സമരം പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 10ന് മുംബൈയില്‍ വെച്ചാണ് ഈ വിഷയത്തില്‍  അവസാനം ചര്‍ച്ച നടന്നത്. ഇന്ന് ഉച്ചയ്ക്കാണ് കേന്ദ്രമന്ത്രി റാത്തോര്‍ ചര്‍ച്ച നടത്തുക.
Tags: