മത്സ്യ മാര്‍ക്കറ്റുകള്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്താന്‍ 400 കോടിയുടെ പദ്ധതി: മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ

Update: 2018-09-11 06:46 GMT
ആലപ്പുഴ: മല്‍സ്യമാര്‍ക്കറ്റുകളെ കിഫ്ബിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതായി മന്ത്രി ജെ.മേഴ്‌സികുട്ടിയമ്മ പറഞ്ഞു.ഓരോ ജില്ലയിലും പത്തോളം മല്‍സ്യമാര്‍ക്കറ്റുകളെ തിരഞ്ഞെടുത്ത് കിഫ്ബി സഹായത്തോടെ ആധുനീകരിക്കും.ഇങ്ങനെ നൂറിലധികം മര്‍ക്കറ്റുകള്‍ അത്യാധുനികമാക്കും.400 കോടി രൂപയുടെ വലിയ പദ്ധതിയാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


അരൂര്‍ മത്സ്യ മാര്‍ക്കറ്റിന്റെ നവീകരണത്തിന്റെ ശിലാസ്ഥാപനവും പരമ്പരാഗത മല്‍സ്യമേഖലയിലെ ഉല്‍പ്പാദനവരുമാന വര്‍ധനവിനായുള്ള ഉല്‍പ്പാദന ബോണസ് വിതരണോദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍.
586.45 ലക്ഷം രൂപയാണ് ഈ വര്‍ഷം ബോണസ് വിതരണം ചെയ്യുന്നത്.ആലപ്പുഴ ജില്ലയിലെ 40 സംഘങ്ങളിലെ 4526 തൊഴിലാളികള്‍ക്കായി 43.33 ലക്ഷം രൂപ ഉല്‍പ്പാദന ബോണസായി വിതരണം ചെയ്തു. മാര്‍ക്കറ്റുകള്‍ ആധുനികമാകുമ്പോള്‍ വൃത്തിയായി സംരക്ഷിക്കാന്‍ പഞ്ചായത്തുകള്‍ക്ക് കഴിയണം.മത്സ്യതൊഴിലാളി പിടിക്കുന്ന മീനുകള്‍ക്ക് വില നിര്‍ണയിക്കാന്‍ തൊഴിലാളികള്‍ക്ക് തന്നെ സാധിക്കണമെന്നും മന്ത്രി പറഞ്ഞു.

Similar News