വന്‍ സുരക്ഷാ വീഴ്ച: അഞ്ചു കോടി ഫെയ്‌സ്ബുക്ക് പ്രൊഫൈലുകള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി

Update: 2018-09-29 04:00 GMT


വാഷിങ്ടണ്‍: ഫെയ്‌സ്ബുക്കില്‍ വന്‍ സുരക്ഷാ വീഴ്ച്ച. അഞ്ചുകോടി ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതായി സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബെര്‍ഗ് അറിയിച്ചു. അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും അദ്ദേഹം അറിയിച്ചു. മറ്റുള്ളവര്‍ നമ്മുടെ ഉപയോക്താക്കളുടെ പ്രൊഫൈല്‍ മറ്റുള്ളവര്‍ എങ്ങനെ കാണുന്നുവെന്ന് നോക്കാനുള്ള ഫീച്ചര്‍ വഴി ഹാക്കര്‍മാര്‍ നുഴഞ്ഞു കയറിയാണ് വിവരങ്ങള്‍ ചോര്‍ത്തിയത്. ഈ സംവിധാനത്തിലെ വലിയൊരു സുരക്ഷാ പാളിച്ച ഹാക്കര്‍മാര്‍കണ്ടെത്തി നുഴഞ്ഞു കയറുകയായിരുന്നു. ഏതൊക്കെ രാജ്യക്കാരുടെ അക്കൗണ്ടുകളിലാണ് നുഴഞ്ഞു കയറ്റമുണ്ടായതെന്ന് ഫെയ്‌സ്ബിക്ക് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇന്ത്യയിലുള്ള കോടിക്കണക്കിന് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടാകും എന്നാണ് സൂചനകള്‍. ആരാണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്നും വ്യക്തമാക്കിയിട്ടില്ല. 27 കോടി ഉപയോക്താക്കളാണ് ഫെയ്‌സ്ബുക്കിന് ഇന്ത്യയിലുള്ളത്.

Similar News