സ്വര്‍ണവിലയില്‍ നേരിയ കുറവ്

Update: 2025-09-08 07:09 GMT

കൊച്ചി: സ്വര്‍ണവിലയില്‍ നേരിയ കുറവ്. 80,000 രൂപ തൊടാനിരിക്കെ ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 9,935 രൂപയും പവന് 79,480 രൂപയുമായി.

ശനിയാഴ്ച സ്വര്‍ണം പവന് 79,560 രൂപയിലെത്തിയിരുന്നു. അത് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയായിരുന്നു. ഇന്നലെയും ഇതേവിലയിലാണ് വിപണനം നടന്നത്. രണ്ടു മാസത്തിനിടെ പവന് 7560 രൂപയാണ് കൂടിയത്. ജൂലൈ ഒമ്പതിന് പവന്‍ 72,000 രൂപയായിരുന്നു വില. വെള്ളി വിലയില്‍ മാറ്റമില്ല ഗ്രാമിന് 133 രൂപയ്ക്കാണ് വിപണനം.

Tags: