സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

പവന് 480 രൂപ കുറഞ്ഞു

Update: 2025-10-03 05:38 GMT

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്. സ്വര്‍ണം ഗ്രാമിന് 60 രൂപ കുറഞ്ഞ് 10,820 രൂപയും. പവന് 480 രൂപ കുറഞ്ഞ് 86,560 ആണ് ഇന്നത്തെ വില. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 87,040 രൂപയായിരുന്നു വില. ബുധനാഴ്ചയാണ് കേരളത്തിലെ സ്വര്‍ണവിലയില്‍ എക്കാലത്തെയും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. പവന് 87,440 രൂപയായിരുന്നു അന്നത്തെ വില. ഗ്രാമിന് 10,930 രൂപയുമായിരുന്നു. ഇന്ന് 18കാരറ്റ് സ്വര്‍ണം ഗ്രാമിന് 50 രൂപ കുറഞ്ഞ് 8,905ലെത്തി.

Tags: