ന്യൂഡല്‍ഹി: ഇന്ത്യന്‍ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്. ഇന്ന് വ്യാപാരം ആരംഭിച്ചതോടെ തന്നെ ഡോളറിനെതിരേ രൂപ 95 എന്ന നിര്‍ണായക നിലവാരം മറികടന്ന് റെക്കോര്‍ഡ് തകര്‍ച്ച രേഖപ്പെടുത്തി. ഒരു ഘട്ടത്തില്‍ 95.14 എന്ന നിലയിലേക്ക് രൂപ ഇടിഞ്ഞത് വിപണിയില്‍ ആശങ്ക ഉയര്‍ത്തി.
ആഗോള സാമ്പത്തിക അസ്ഥിരതയും പശ്ചിമേഷ്യയിലെ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങളുമാണ് രൂപയുടെ ഇടിവിന് പ്രധാന കാരണം. പശ്ചിമേഷ്യയിലെ സംഘര്‍ഷം രൂക്ഷമായതോടെ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. കൂടാതെ, വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് വന്‍തോതില്‍ പണം പിന്‍വലിച്ചതും രൂപയെ സമ്മര്‍ദത്തിലാക്കി.
ബാരലിന് 100 ഡോളര്‍ കടന്ന ക്രൂഡ് ഓയില്‍ വില രാജ്യത്തിന്റെ വ്യാപാരക്കമ്മിയെ കൂടുതല്‍ ഗുരുതരമാക്കി. രൂപയുടെ മൂല്യം നിലനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് വിപണിയില്‍ ഇടപെടലുകള്‍ നടത്തുന്നതായി അറിയിച്ചിട്ടുണ്ടെങ്കിലും, ഇടിവ് പൂര്‍ണമായി തടയാന്‍ സാധിച്ചിട്ടില്ല. വിപണി വിദഗ്ധരുടെ വിലയിരുത്തലനുസരിച്ച് വരും ദിവസങ്ങളിലും രൂപയുടെ മൂല്യം കൂടുതല്‍ ഇടിയാന്‍ സാധ്യതയുണ്ട്. ഇതോടെ ഇറക്കുമതി ചെലവ് വര്‍ധിക്കുകയും രാജ്യത്ത് ഇന്ധനത്തിന്റെയും അവശ്യവസ്തുക്കളുടെയും വില ഉയരാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.