കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ വര്‍ധനവ് രേഖപ്പെടുത്തി. സ്വര്‍ണം ഗ്രാമിന് 20 രൂപ വര്‍ധിച്ച് 11,410 രൂപയും, പവന് 160 രൂപ വര്‍ധിച്ച് 91,280 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ വര്‍ധിച്ച് 9,385 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന് 10 രൂപ വര്‍ധിച്ച് ഗ്രാമിന് 7,310 രൂപയായും പവന് 58,480 രൂപയായും ഉയര്‍ന്നു.
ഇന്നലെ രണ്ടു തവണയാണ് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തിയത്. രാവിലെയും ഉച്ചക്കുമായി സ്വര്‍ണം പവന് 440 രൂപ കുറഞ്ഞു. രാവിലെ സ്വര്‍ണം ഗ്രാമിന് 15 രൂപ കുറഞ്ഞ് 11,430 രൂപയും പവന് 120 രൂപ കുറഞ്ഞ് 91,440 രൂപയുമായിരുന്നു വില. ഉച്ചക്കു ശേഷം സ്വര്‍ണം ഗ്രാമിന് 40 രൂപ കുറഞ്ഞ് 11,390 രൂപയും, പവന് 320 രൂപ കുറഞ്ഞ് 91,120 രൂപയുമായിരുന്നു.