സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്

പവന് 280 രൂപ വര്‍ധിച്ച് 92,000 രൂപയായി

Update: 2025-10-24 04:57 GMT

കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്. രണ്ടുദിവസമായി കുത്തനെ കുറഞ്ഞ സ്വര്‍ണവിലയാണ് തിരിച്ചു കയറുന്നത്. ഇന്ന് ഗ്രാമിന് 35 രൂപ വര്‍ധിച്ച് 11,500 രൂപയും, പവന് 280 രൂപ വര്‍ധിച്ച് 92,000 രൂപയുമായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 25 രൂപ വര്‍ധിച്ച് 9,505 രൂപയായി. റഷ്യന്‍ കമ്പനികള്‍ക്കുമേല്‍ യുഎസ് ഉപരോധമേര്‍പ്പെടുത്തിയതിനു പിന്നാലെ ആഗോള വിപണിയില്‍ ഇന്നലെ സ്വര്‍ണവില വര്‍ധിച്ചിരുന്നു. കഴിഞ്ഞ ദിവസം രണ്ടാഴ്ചക്കിടയിലെ കുറഞ്ഞ നിരക്കിലേക്ക് സ്വര്‍ണം വീണിരുന്നു.

ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലായി സ്വര്‍ണവില നാലുതവണയാണ് കുറഞ്ഞത്. 5,640 രൂപയാണ് പവന് കുറഞ്ഞത്. ഇന്നലെ പവന് 600 രൂപ കുറഞ്ഞ് 91,720 രൂപയും, ഗ്രാമിന് 75 രൂപ കുറഞ്ഞ് 11,465 രൂപയുമായിരുന്നു വില. ബുധനാഴ്ച രണ്ടുതവണയാണ് സ്വര്‍ണവില കുറഞ്ഞത്. ഉച്ചക്കുശേഷം ഗ്രാമിന് 120 രൂപ കുറഞ്ഞ് 11,540 രൂപയും, പവന് 960 രൂപ കുറഞ്ഞ് 92,320 രൂപയുമായിരുന്നു. ബുധനാഴ്ച രാവിലെ സ്വര്‍ണം ഗ്രാമിന് 310 രൂപ കുറഞ്ഞ് 11,660 രൂപയായിരുന്നു. പവന് 2,480 രൂപ കുറഞ്ഞ് 93,280 രൂപയുമായിരുന്നു വില.

ചൊവ്വാഴ്ച രാവിലെ റെക്കോര്‍ഡ് വിലയിലെത്തിയ സ്വര്‍ണത്തിന് വൈകീട്ട് വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച രാവിലെ പവന് 1,520 രൂപ വര്‍ധിച്ച് 97,360 രൂപയിലെത്തിയിരുന്നു. ഗ്രാമിന് 190 രൂപ വര്‍ധിച്ച് 12,170 രൂപയായിരുന്നു വില. വൈകീട്ട് പവന് 1,600 രൂപ കുറഞ്ഞ് 95,760 രൂപയായിരുന്നു സ്വര്‍ണവില. ഗ്രാമിന് 200രൂപ കുറഞ്ഞ് 11,970 രൂപയുമായിരുന്നു. രണ്ടു ദിവസമായി ഇടിവ് രേഖപ്പെടുത്തിയതിനുശേഷമാണ് ചൊവ്വാഴ്ച രാവിലെ സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയത്. ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ റെക്കോര്‍ഡ് വിലയായ 97,360 രൂപയാണ് ചൊവ്വാഴ്ച രാവിലെ രേഖപ്പെടുത്തിയത്.

Tags: