കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഇന്ന് സ്വര്‍ണം ഗ്രാമിന് 20 രൂപ കുറഞ്ഞ് 14,820 രൂപയും, പവന് 160 രൂപ കുറഞ്ഞ് 1,18,560 രൂപയുമായി. ഇന്നലെ സ്വര്‍ണം ഗ്രാമിന് 10 രൂപ വര്‍ധിച്ച് 14,840 രൂപയും, പവന് 80 രൂപ വര്‍ധിച്ച് 1,18,720 രൂപയുമായിരുന്നു. ഇന്നലെ സ്വര്‍ണം ഗ്രാമിന് 40 രൂപ വര്‍ധിച്ച് 14,830 രൂപയും, പവന് 320 രൂപ വര്‍ധിച്ച് 1,18,640 രൂപയുമായിരുന്നു. തിങ്കളാഴ്ച സ്വര്‍ണം ഗ്രാമിന് 190 രൂപ വര്‍ധിച്ച് 14,790 രൂപയും, പവന് 1,520 രൂപ വര്‍ധിച്ച് 1,18,320 രൂപയുമായിരുന്നു. ശനിയാഴ്ച സ്വര്‍ണം ഗ്രാമിന് 175 രൂപ വര്‍ധിച്ച് 14,600 രൂപയും പവന് 1,400 രൂപ വര്‍ധിച്ച് 1,16,800 രൂപയുമായിരുന്നു. വെള്ളിയാഴ്ച രാവിലെ ഇടിഞ്ഞ സ്വര്‍ണവില വൈകീട്ട് ഉയര്‍ന്നിരുന്നു. വെള്ളിയാഴ്ച രാവിലെ 1,15,320 രൂപയില്‍ നിന്ന് 1,14,520 രൂപയിലേക്ക് ഇടിഞ്ഞ സ്വര്‍ണവില 1,15,400 രൂപയായി ഉയര്‍ന്നിരുന്നു. ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ ഇന്ന് ഉയര്‍ച്ചയുണ്ടായി. ഈ ഉണര്‍വ് വരും ദിവസങ്ങളില്‍ ഇന്ത്യയിലേയും സ്വര്‍ണവിലയില്‍ പ്രതിഫലിച്ചേക്കും.