സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

പവന് 800 രൂപ കുറഞ്ഞ് 1,30,360 രൂപയായി

Update: 2026-01-29 15:54 GMT

കൊച്ചി: സംസ്ഥാനത്ത് രാവിലെ കുതിച്ചുയര്‍ന്ന സ്വര്‍ണവില വൈകീട്ട് അല്‍പം കുറഞ്ഞു. സ്വര്‍ണം ഗ്രാമിന് 100 രൂപ കുറഞ്ഞ് 16,295 രൂപയും, പവന് 800 രൂപ കുറഞ്ഞ് 1,30,360 രൂപയുമായി. രാവിലെ സ്വര്‍ണം ഗ്രാമിന് 1,080 രൂപ വര്‍ധിച്ച് 16,395 രൂപയും, പവന് 8,640 രൂപ വര്‍ധിച്ച് 1,31,160 രൂപയുമായിരുന്നു. ചരിത്രത്തിലാദ്യമായാണ് ഒറ്റ ദിവസം സ്വര്‍ണവിലയില്‍ ഇത്രയധികം വില വര്‍ധനയുണ്ടാകുന്നത്.

ഇന്നലെ വൈകീട്ട് സ്വര്‍ണവില ഗ്രാമിന് 175 രൂപ വര്‍ധിച്ച് 15,315 രൂപയും പവന് 1,400 രൂപ വര്‍ധിച്ച് 1,22,520 രൂപയായിരുന്നു. ഇന്നലെ രാവിലെ സ്വര്‍ണം ഗ്രാമിന് 295 രൂപ വര്‍ധിച്ച് 15,140 രൂപയും പവന് 2,360 രൂപ വര്‍ധിച്ച് 1,21,120 രൂപയായും ഉയര്‍ന്നിരുന്നു.

Tags: