സ്വര്‍ണവില വീണ്ടും വര്‍ധിച്ചു
സ്വര്‍ണം പവന് 480 രൂപ വര്‍ധിച്ച് 89,880 രൂപയായി
കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവില ഇന്ന് വീണ്ടും വര്‍ധിച്ചു. ഉച്ചയ്ക്കു ശേഷം സ്വര്‍ണം ഗ്രാമിന് 60 രൂപ വര്‍ധിച്ച് 11,235 രൂപയും, പവന് 480 രൂപ വര്‍ധിച്ച് 89,880 രൂപയുമായി. ഇന്ന് രാവിലെ സ്വര്‍ണം ഗ്രാമിന് 40 രൂപ വര്‍ധിച്ച് 11,175 രൂപയും, പവന് 320 രൂപ വര്‍ധിച്ച് 89,400 രൂപയുമായിരുന്നു.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ സ്വര്‍ണം ഗ്രാമിന് 90 രൂപ കുറഞ്ഞ് 11,135 രൂപയും, പവന് 720 രൂപ കുറഞ്ഞ് 89,080 രൂപയുമായിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. തിങ്കളാഴ്ച പവന് 90,320 രൂപയിലെത്തിയ സ്വര്‍ണ വില ചൊവ്വാഴ്ച 89,800 രൂപയിലേക്ക് ഇടിയുകയായിരുന്നു.