സ്വര്‍ണവില ഉച്ചക്ക് ശേഷവും വര്‍ധിച്ചു
പവന് 600 രൂപ വര്‍ധിച്ച് 94,320 രൂപയായി
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഉച്ചക്കു ശേഷവും വര്‍ധനവ്. സ്വര്‍ണം ഗ്രാമിന് 60 രൂപ വര്‍ധിച്ച് 11,790 രൂപയും, പവന് 600 രൂപ വര്‍ധിച്ച് 94,320 രൂപയുമായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 60 രൂപ വര്‍ധിച്ച് 9,695 രൂപയും, പവന് 480 രൂപ വര്‍ധിച്ച് 77,650 രൂപയിലുമെത്തി. ഇന്ന് രാവിലെ സ്വര്‍ണം പവന് 1,680 രൂപ വര്‍ധിച്ച് 93,720 രൂപയായിരുന്നു വില. ബുധനാഴ്ച സ്വര്‍ണം പവന് 92,040 രൂപയായിരുന്നു.