സ്വര്‍ണവില വര്‍ധിച്ചു

പവന് 560 രൂപ വര്‍ധിച്ച് 95,840 രൂപയായി

Update: 2025-12-05 10:29 GMT

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വീണ്ടും വര്‍ധിച്ചു. ഉച്ചക്കു ശേഷം സ്വര്‍ണം ഗ്രാമിന് 70 രൂപ വര്‍ധിച്ച് 11,980 രൂപയും, പവന് 560 രൂപ വര്‍ധിച്ച് 95,840 രൂപയുമായി. രാവിലെ സ്വര്‍ണം ഗ്രാമിന് 25 രൂപ വര്‍ധിച്ച് 11,910 രൂപയും, പവന് 200 രൂപ വര്‍ധിച്ച് 95,280 രൂപയുമായിരുന്നു വില. 18 കാരറ്റ് സ്വര്‍ണം പവന് 78,800 രൂപയായും 14 കാരറ്റ് സ്വര്‍ണം പവന് 61,400 രൂപയായും വര്‍ധിച്ചു. 9 കാരറ്റ് സ്വര്‍ണം പവന് 39,600 രൂപയാണ് വില.

Tags: