കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. സ്വര്‍ണം ഗ്രാമിന് 65 രൂപ വര്‍ധിച്ച് 11,775 രൂപയും, പവന് 520 രൂപ വര്‍ധിച്ച് 94,200 രൂപയായും ഉയര്‍ന്നു. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 55 രൂപ വര്‍ധിച്ചു. കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. സ്വര്‍ണം ഗ്രാമിന് 15 രൂപ കുറഞ്ഞ് 11,710 രൂപയും, പവന് 120 രൂപ കുറഞ്ഞ് 93,680 രൂപയുമായിരുന്നു.
ബുധനാഴ്ച സ്വര്‍ണം ഗ്രാമിന് 80 രൂപ വര്‍ധിച്ച് 11,725 രൂപയും, പവന് 640 രൂപ വര്‍ധിച്ച് 93,800 രൂപയുമായിരുന്നു വില. ചൊവ്വാഴ്ച സ്വര്‍ണം ഗ്രാമിന് 175 രൂപ വര്‍ധിച്ച് 11,645 രൂപയും, പവന് 1,400 രൂപ വര്‍ധിച്ച് 93,160 രൂപയുമായിരുന്നു. തിങ്കളാഴ്ച സ്വര്‍ണം ഗ്രാമിന് 65 രൂപ കുറഞ്ഞ് 11,470 രൂപയും. പവന് 520 രൂപ കുറഞ്ഞ് 91,760 രൂപയുമായിരുന്നു വില. ശനി, ഞായര്‍ ദിവസങ്ങളില്‍ ഗ്രാമിന് 11,535രൂപയും പവന് 92,280 രൂപയുമായിരുന്നു വില.
ഒക്ടോബര്‍ 17നാണ് കേരളത്തില്‍ സ്വര്‍ണം ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയത്. 97,360 രൂപയായിരുന്നു അന്ന് പവന് വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് നവംബര്‍ 13നായിരുന്നു. 94,320 രൂപയായിരുന്നു അന്നത്തെ വില. ഈ മാസം സ്വര്‍ണവിലയില്‍ ഏറ്റവും ഇടിവ് രേഖപ്പെടുത്തിയത് നവംബര്‍ അഞ്ചിനായിരുന്നു. 89,080 രൂപയായിരുന്നു അന്നത്തെ പവന് വില.