കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വര്‍ധനവ് തുടരുന്നു. സ്വര്‍ണം ഗ്രാമിന് 80 രൂപ വര്‍ധിച്ച് 11,725 രൂപയും, പവന് 640 രൂപ വര്‍ധിച്ച് 93,800 രൂപയുമാണ് ഇന്നത്തെ വില. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 12,704 രൂപ, പവന് 1,01,632 രൂപ. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9,528 രൂപ, പവന് 76,224 രൂപ. നിലവിലെ സാഹചര്യത്തില്‍ ഇനിയും വില ഉയരുമെന്നാണ് വിലയിരുത്തല്‍.
ചൊവ്വാഴ്ച സ്വര്‍ണം ഗ്രാമിന് 175 രൂപ വര്‍ധിച്ച് 11,645 രൂപയും, പവന് 1,400 രൂപ വര്‍ധിച്ച് 93,160 രൂപയുമായിരുന്നു. തിങ്കളാഴ്ച സ്വര്‍ണം ഗ്രാമിന് 65 രൂപ കുറഞ്ഞ് 11,470 രൂപയും. പവന് 520 രൂപ കുറഞ്ഞ് 91,760 രൂപയുമായിരുന്നു വില. ശനി, ഞായര്‍ ദിവസങ്ങളില്‍ ഗ്രാമിന് 11, 535രൂപയും പവന് 92,280 രൂപയുമായിരുന്നു വില.