കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. നാലുദിവസമായി കുറഞ്ഞുകൊണ്ടിരുന്ന സ്വര്‍ണവിലയിലാണ് ഇന്ന് ഉച്ചക്കു ശേഷം നേരിയ വര്‍ധനവ് രേഖപ്പെടുത്തിയത്. സ്വര്‍ണം ഗ്രാമിന് 40 രൂപ വര്‍ധിച്ച് 11,495 രൂപയും, പവന് 320 രൂപ വര്‍ധിച്ച് 91,960 രൂപയുമായി. ഇന്ന് രാവിലെ ഗ്രാമിന് 10 രൂപ കുറഞ്ഞ് 11,455 രൂപയും, പവന് 80 രൂപ കുറഞ്ഞ് 91,640 രൂപയുമായിരുന്നു.
വെള്ളിയാഴ്ച രാവിലെയും ഉച്ചക്കുമായി സ്വര്‍ണത്തിന് രണ്ടുതവണ വില കുറഞ്ഞിരുന്നു. ഗ്രാമിന് 145 രൂപയും പവന് 1,160 രൂപയുമാണ് കുറഞ്ഞത്. പവന് 93,160 രൂപയായിരുന്നു വില. ശനിയാഴ്ച പവന് 1,140 രൂപയും കുറഞ്ഞു. 91,720 രൂപയായിരുന്നു പവന് വില. ഞായറാഴ്ചയും ഇതേവിലയായിരുന്നു.