കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 65 രൂപ കുറഞ്ഞ് 11,470 രൂപയും പവന് 520 രൂപ കുറഞ്ഞ് 91,760 രൂപയുമായി.
യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് ഡിസംബറില്‍ പ്രഖ്യാപിക്കുന്ന പണനയത്തിലെ അനിശ്ചിതത്വമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. ഡോളറിനെതിരേ രൂപ കരുത്തുകാട്ടിയതും ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില കുറയാന്‍ സഹായിച്ചു. വില ഉയരുന്നത് വിവാഹം പോലുള്ള ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങുന്നതില്‍ വലിയ കുറവ് രേഖപ്പെടുത്തി. വില്‍പന ഇടിഞ്ഞതോടെ സംസ്ഥാനത്തെ സ്വര്‍ണ വ്യാപാര മേഖല കനത്ത പ്രതിസന്ധിയിലാണ്.