കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഇന്ന് മൂന്നു തവണയാണ് സ്വര്‍ണവിലയില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടായത്. സ്വര്‍ണം ഗ്രാമിന് 120 രൂപ വര്‍ധിച്ച് 11,765 രൂപയിലെത്തി. പവന് 960 രൂപ വര്‍ധിച്ച് 94,120 രൂപയാണ് പുതിയ വില.
ചൊവ്വാഴ്ച രാവിലെ പവന് 2,400 രൂപ വര്‍ധിച്ച് 94,360 രൂപയെന്ന റെക്കോഡ് വിലയിലെത്തിയിരുന്നു. എന്നാല്‍, ഉച്ചയോടെ പവന് 1,200 രൂപ കുറഞ്ഞ് 93,160 രൂപയിലെത്തി. സ്വര്‍ണം ഗ്രാമിന് 11,795 രൂപയില്‍ നിന്ന് 11,645 രൂപയിലെത്തുകയായിരുന്നു. എന്നാല്‍, വൈകുന്നേരം വീണ്ടും വില ഉയരുന്ന് പവന് 960 രൂപ വര്‍ധിച്ച് 94,120 രൂപയിലെത്തി.