കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 140 രൂപ കുറഞ്ഞ് 13,880 രൂപയും പവന് 1,120 രൂപ കുറഞ്ഞ് 1,11,040 രൂപയുമായി. 18 ഗ്രാം സ്വര്‍ണത്തിന് ഗ്രാമിന് 11,357 രൂപയും പവന് 90,856 രൂപയുമാണ് വില. സ്‌പോട്ട് ഗോള്‍ഡിന് 117.37 ഡോളര്‍ ഇടിഞ്ഞ് 4,668.02 രൂപയാണ് ട്രോയ് ഔണ്‍സ് വില. 2.45 ശതമാനമാണ് ഇടിവ്.
ഇന്നലെ സംസ്ഥാനത്ത് രണ്ടു തവണയായി 2,520 രൂപയാണ് പവന് കൂടിയത്. രാവിലെ ഗ്രാമിന് 13,885 രൂപയും പവന് 1,11,080 രൂപയുമായിരുന്നു. വൈകിട്ടോടെ 14,020 രൂപയും 1,12,160 രൂപയുമായി.