കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഗ്രാമിന് 180 രൂപ കുറഞ്ഞ് 14,820 രൂപയും പവന് 1,460 രൂപ കുറഞ്ഞ് 1,18,560 രൂപയുമായി. ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡിന് ട്രോയ് ഔണ്‍സിന് 81.51 ഡോളര്‍ കുറഞ്ഞ് 5,090.41 ഡോളറായി. 1.58 ശതമാനമാണ് കുറഞ്ഞത്.
ഇസ്രായേല്‍ ഇറാനെ ആക്രമിച്ചതിന് പിന്നാലെയാണ് സ്വര്‍ണവിലയില്‍ കാര്യമായ മാറ്റം വന്നത്. യുദ്ധം തുടങ്ങി രണ്ടു ദിവസം കൊണ്ട് 8,440 രൂപയാണ് പവന് വര്‍ധിച്ചത്. എന്നാല്‍, പിന്നീട് ഈ വിലയില്‍നിന്ന് തിരിച്ചിറങ്ങുകയായിരുന്നു.