കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറഞ്ഞു. ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,280 രൂപയും പവന് 1,920 രൂപ കുറഞ്ഞ് 1,14,240 രൂപയായി. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില പവന് 93,880 രൂപയായി കുറഞ്ഞു. 14 കാരറ്റ് സ്വര്‍ണത്തിന്റെ വില 73,080 രൂപയായും കുറഞ്ഞു. വെള്ളിക്ക് ഗ്രാമിന് 280 രൂപയാണ് ഇന്നത്തെ വില.
ആഗോള വിപണിയിലെ വില വര്‍ധനവ് ഇന്ന് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചില്ല. ഒരാഴ്ച്ചയ്ക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ നിന്ന് ആഗോള വിപണിയില്‍ സ്വര്‍ണത്തിന് നേരിയ മുന്നേറ്റമുണ്ടാക്കി. സ്‌പോട്ട് ഗോള്‍ഡിന്റെ വിലയില്‍ ഒരു ശതമാനം ഉയര്‍ച്ചയുണ്ടായി. 4,966.83 ഡോളറായാണ് സ്‌പോട്ട് ഗോള്‍ഡ് വില ഉയര്‍ന്നത്. യുഎസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.7 ശതമാനം ഉയര്‍ന്ന് 4,985.40 ഡോളറിലെത്തി.