സ്വര്‍ണവില കുറഞ്ഞു

Update: 2026-02-12 04:52 GMT

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 110 രൂപ കുറഞ്ഞ് വില 14,520 രൂപയും പവന് 880 രൂപ കുറഞ്ഞ് 1,16,160 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 90 രൂപ കുറഞ്ഞ് 11,880 രൂപയും പവന് 720 രൂപ കുറഞ്ഞ് 95,040 രൂപയുമാണ് ഇന്നത്തെ വില. ആഗോള വിപണിയിലും സ്വര്‍ണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി.

സ്‌പോട്ട് ഗോള്‍ഡ് നിരക്കില്‍ 0.3 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. സ്‌പോട്ട് ഗോള്‍ഡ് നിരക്ക് 5,065.98 ഡോളറായി ഇടിഞ്ഞു. യുഎസ് ഗോള്‍ഡ് ഫ്യൂചര്‍ നിരക്ക് 0.2 ശതമാനത്തോടെ 5,087.30 ഡോറിലെത്തി. യുഎസിലെ ജോബ് രിപോര്‍ട്ട് പുറത്തുവന്നതാണ് ഇപ്പോള്‍ സ്വര്‍ണവില ഇടിയാനുള്ള കാരണങ്ങളിലൊന്ന്. ഇതിനൊപ്പം ഡോളര്‍ ഇന്‍ഡക്‌സ് കരുത്താര്‍ജിക്കുന്നത് സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. കഴിഞ്ഞ കുറേ ദിവസങ്ങളായി ഡോളര്‍ ഇന്‍ഡക്‌സില്‍ പ്രതീക്ഷിച്ച നേട്ടം ഉണ്ടായിട്ടില്ല. ഇതേ രീതിയില്‍ യുഎസിലെ സാമ്പത്തിക സാഹചര്യം തുടരുകയാണെങ്കില്‍ വരും ദിവസങ്ങളിലും സ്വര്‍ണവില കുറയും.

Tags: