കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 25 രൂപ കുറഞ്ഞ് 14,530 രൂപയും പവന് 200 രൂപ കുറഞ്ഞ് 1,16,240 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 11,889 രൂപയും പവന് 95,112 രൂപയുമായി. വെള്ളി വില ഗ്രാമിന് 300 രൂപയും കിലോ 3,00,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.
യുഎസ്-ഗ്രീന്‍ലന്‍ഡ് തര്‍ക്കം, ശമനമില്ലാത്ത റഷ്യ-യുക്രെയ്ന്‍ യുദ്ധം, ഇറാന്‍-യുഎസ് സംഘര്‍ഷഭീതി തുടങ്ങിയ വിഷയങ്ങളാണ് സ്വര്‍ണവില ഉയരാന്‍ കാരണമായി കണക്കാക്കുന്നത്. യുഎസ് ഡോളറിന്റെ വിനിമയ നിരക്ക് ഇടിഞ്ഞതും സ്വര്‍ണവില വര്‍ധിക്കാന്‍ കാരണമായി.