കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്ന് രാവിലെ കുതിപ്പ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഉച്ചയോടെ സ്വര്‍ണവില കുറഞ്ഞത്. ഗ്രാമിന് 235 രൂപ കുറഞ്ഞ് 14,405 രൂപയും പവന് 1,880 രൂപ കുറഞ്ഞ് 1,15,240 രൂപയായി. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 195 രൂപ കുറഞ്ഞ് 11,835 രൂപയായി.
ഇന്ന് രാവിലെ സ്വര്‍ണവില ഗ്രാമിന് 495 രൂപ വര്‍ധിച്ച് 14,640 രൂപയായിരുന്നു. പവന് 1,17,120 രൂപയിലെത്തി പുതിയ റെക്കോഡ് കുറിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഉച്ചയോടെ വില കുറയുകയായിരുന്നു. അതേസമയം ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് നേട്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. അര ശതമാനം നേട്ടത്തോടെ ഔണ്‍സിന് 4,912.2 ഡോളറിലാണ് സ്‌പോട്ട് ഗോള്‍ഡ് വ്യാപാരം. യുഎസ് ഗോള്‍ഡ് ഫ്യൂച്ചറും 0.9 ശതമാനം നേട്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്.