സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

Update: 2025-12-29 05:34 GMT

കൊച്ചി: സംസ്ഥാനത്ത് ദിവസങ്ങള്‍ക്ക് ശേഷം സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 65 രൂപയാണ് വില കുറഞ്ഞത്. ഇതോടെ ഗ്രാമിന് വില 12,990 രൂപയായി. പവന് 520 രൂപ കുറഞ്ഞ് 1,03,920 രൂപയിലാണ് ഇന്നത്തെ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം റെക്കോര്‍ഡ് നിരക്കിലെത്തിയതിന് പിന്നാലെയാണ് വിലയില്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.

ആഗോള വിപണിയിലും സ്വര്‍ണവിലയില്‍ ഇടിവുണ്ടായി. സ്‌പോട്ട് ഗോള്‍ഡിന്റെ വില 0.4 ശതമാനം കുറഞ്ഞ് 4,512.74 ഡോളറിലെത്തി. നേരത്തെ റെക്കോര്‍ഡ് നിരക്കായ 4,549.71 ഡോളറിലെത്തിയതിന് പിന്നാലെയാണ് അന്താരാഷ്ട്ര വിപണിയില്‍ വില താഴ്ന്നത്. യുഎസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കിലും 0.4 ശതമാനം ഇടിവ് രേഖപ്പെടുത്തി. വെള്ളിയുടെ വിലയിലും കുറവുണ്ടായി. സ്‌പോട്ട് സില്‍വറിന്റെ വിലയില്‍ 1.3 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. നേരത്തെ വെള്ളി റെക്കോര്‍ഡ് നിരക്കായ 83.62 ഡോളറിലെത്തിയിരുന്നു.

Tags: