കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഗ്രാമിന് 140 രൂപ കുറഞ്ഞ് 12,270 രൂപയും പവന് 1,120 രൂപ കുറഞ്ഞ് 98,160 രൂപയുമായി.
ഇന്നലെ രണ്ടുതവണയാണ് ഏറ്റവും ഉയര്‍ന്ന വിലയുടെ പുതിയ റെക്കോര്‍ഡുകള്‍ കുറിച്ചത്. രാവിലെ സ്വര്‍ണം ഗ്രാമിന് 75 രൂപ വര്‍ധിച്ച് 12,350 രൂപയും പവന് 600 രൂപ വര്‍ധിച്ച് 98,800 രൂപയുമായിരുന്നു. ഉച്ചയ്ക്ക് ഗ്രാമിന് 60 രൂപ വര്‍ധിച്ച് 12,410 രൂപയും പവന് 480 രൂപ വര്‍ധിച്ച് 99,280 രൂപയുമായിരുന്നു. ഇതിന് മുന്‍പ് ഡിസംബര്‍ 12നായിരുന്നു സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തിയത്. അന്ന് 98,400 രൂപയായിരുന്നു ഒരു പവന്റെ വില.
ആഗോള വിപണിയില്‍ വന്‍ ഇടിവാണ് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ട്രോയ് ഔണ്‍സിന് 50 ഡോളറോളം കുറഞ്ഞു. ഇന്നലെ വൈകീട്ട് 4,346.28 ഡോളറായിരുന്ന സ്‌പോട്ട് ഗോള്‍ഡ് വില ഇന്ന് 4,288.75 ഡോളറായി കുറഞ്ഞു. യുഎസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 65 ഡോളര്‍ ഇടിഞ്ഞ് 4,314.40 ഡോളറായി. ഇന്നലെ 4,379.15 ഡോളറായിരുന്നു.