കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്നാണ് സ്വര്‍ണവില താഴേക്കിറങ്ങുന്നത്. ഉച്ചയ്ക്കു ശേഷം പവന് 960 രൂപ കുറഞ്ഞ് 1,02,960 രൂപയായി. ഇന്ന് രാവിലെ 520 രൂപ കുറഞ്ഞ് 1,03,920 രൂപയായിരുന്നു. രാവിലെയും ഉച്ചക്കും കൂടി 1,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് കുറഞ്ഞത്. ഗ്രാമിന് 120 രൂപ കുറഞ്ഞ് 12,870 രൂപയായി. കഴിഞ്ഞ ദിവസം റെക്കോര്‍ഡിലെത്തിയതിനു പിന്നാലെയാണ് സ്വര്‍ണവില കുറയുന്നത്.
ഡിസംബര്‍ ആദ്യം 95,680 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഡിസംബര്‍ ഒന്‍പതിന് രേഖപ്പെടുത്തിയ 94,920 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണ നിരക്ക്. പിന്നീട് കുതിച്ചുയര്‍ന്ന സ്വര്‍ണവില ഒരു ലക്ഷം കടക്കുകയായിരുന്നു. ഡിസംബര്‍ 27ാം തീയതി 1,04,440 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.