സ്വര്‍ണവില കുറഞ്ഞു

പവന് 1,140 രൂപ കുറഞ്ഞ് 91,720 രൂപയായി

Update: 2025-11-15 06:00 GMT

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. സ്വര്‍ണം പവന് 1,140 രൂപ കുറഞ്ഞ് 91,720 രൂപയായി. വെള്ളിയാഴ്ച സ്വര്‍ണവില രാവിലെയും ഉച്ചക്കുമായി രണ്ടുതവണ കുറഞ്ഞിരുന്നു. രാവിലെ സ്വര്‍ണം പവന് 560 രൂപ കുറഞ്ഞ് 93,760 രൂപയും, ഉച്ചക്ക് പവന് 600 രൂപ കുറഞ്ഞ് 93,160 രൂപയുമായിരുന്നു.

വ്യാഴാഴ്ച രാവിലെയും ഉച്ചക്കും സ്വര്‍ണവില വര്‍ധിച്ചിരുന്നു. രാവിലെ ഗ്രാമിന് 210 രൂപയും പവന് 1,680 രൂപയുമാണ് ഒറ്റയടിക്ക് കൂടിയത്. ഉച്ചക്കു ശേഷം ഗ്രാമിന് 60 രൂപ വര്‍ധിച്ച് 11,790 രൂപയും പവന് 600 രൂപ വര്‍ധിച്ച് 94,320 രൂപയിലുമെത്തിയിരുന്നു.

Tags: