സ്വര്‍ണവില കുറഞ്ഞു

പവന് 560 രൂപ കുറഞ്ഞ് 93,760 രൂപയായി

Update: 2025-11-14 04:39 GMT

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. സ്വര്‍ണം ഗ്രാമിന് 70 രൂപ കുറഞ്ഞ് 11,720 രൂപയും, പവന് 560 രൂപ കുറഞ്ഞ് 93,760 രൂപയുമായി. അതേസമയം, ആഗോളവിപണികളില്‍ സ്വര്‍ണവില ഉയരുകയാണ്. ഡോളര്‍ ദുര്‍ബലമാവുന്നതാണ് ആഗോളവിപണിയില്‍ സ്വര്‍വില ഉയരുന്നതിനു കാരണം. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഉച്ചക്കു ശേഷവും വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.

ഇന്നലെ സ്വര്‍ണം ഗ്രാമിന് 60 രൂപ വര്‍ധിച്ച് 11,790 രൂപയും, പവന് 600 രൂപ വര്‍ധിച്ച് 94,320 രൂപയുമായിരുന്നു. ഇന്നലെ രാവിലെ സ്വര്‍ണം പവന് 1,680 രൂപ വര്‍ധിച്ച് 93,720 രൂപയായിരുന്നു വില. ബുധനാഴ്ച സ്വര്‍ണം പവന് 92,040 രൂപയായിരുന്നു വില.

Tags: