കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 75 രൂപ കുറഞ്ഞ് 13,500 രൂപയും, പവന് 600 രൂപ കുറഞ്ഞ് 1,08,000 രൂപയുമായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 60 രൂപ കുറഞ്ഞ് 11,095 രൂപയും, പവന് 480 രൂപ കുറഞ്ഞ് 88,760 രൂപയുമായി. വെള്ളി ഗ്രാമിന് 245 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ജനുവരി 31നാണ് സ്വര്‍ണവില എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തിയത്. 1,31,160 രൂപയായിരുന്നു അന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.
ശനിയാഴ്ച ഒരു ഗ്രാം സ്വര്‍ണത്തിന് 230 രൂപ വര്‍ധിച്ചിരുന്നു. പവന് 1,860 രൂപ വര്‍ധിച്ച് 1,08,600 രൂപയായിരുന്നു വില. വെള്ളിയാഴ്ച രണ്ടുതവണ സ്വര്‍ണവിലയില്‍ മാറ്റമുണ്ടായി. രാവിലെ 1,06,120 ആയിരുന്ന വില വൈകീട്ട് 1,06,760 ആയി വര്‍ധിച്ചിരുന്നു. ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഇന്ധന പ്രതിസന്ധി സ്വര്‍ണവിലയേയും ബാധിച്ചു. യുഎസ് ഡോളര്‍ ഇന്‍ഡക്സ് വീണ്ടും 100 കടന്നതും ആഗോളതലത്തില്‍ സ്വര്‍ണവില കുറയാന്‍ ഇടയാക്കി. ഇന്ന് രാവിലെ ഔണ്‍സിന് 56 ഡോളര്‍ താഴ്ന്ന് 4,438 ഡോളറിലാണ് രാജ്യാന്തര സ്വര്‍ണവിലയുള്ളത്.