കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് ഗ്രാമിന് 255 രൂപ കുറഞ്ഞ് 14,175 രൂപയും പവന് 2,040 രൂപ കുറഞ്ഞ് 1,13,400 രൂപയുമായി. 18 ഗ്രാം സ്വര്‍ണത്തിന് ഗ്രാമിന് 11,598 രൂപയും പവന് 92,784 രൂപയുമാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സിന് 5,000 ഡോളറിന് താഴെയാണ് വില. 10.84 ഡോളര്‍ കുറഞ്ഞ് 4,991.73 ഡോളറിലാണ് നിലവിലെ വ്യാപാരം. 0.22 ശതമാനമാണ് ഇടിവ്.