സ്വര്‍ണവില വര്‍ധിച്ചു

Update: 2026-02-21 05:03 GMT

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 175 രൂപ വര്‍ധിച്ച് 14,600 രൂപയും പവന് 1,400 രൂപ വര്‍ധിച്ച് 1,16,800 രൂപയുമായി.

ഇന്നലെ രാവിലെ ഇടിഞ്ഞ സ്വര്‍ണവില വൈകീട്ട് ഉയര്‍ന്നിരുന്നു. ഇന്നലെ രാവിലെ വ്യാപാരം തുടങ്ങുമ്പോള്‍ 1,15,320 രൂപയില്‍ നിന്ന് 1,14,520 രൂപയിലേക്ക് ഇടിഞ്ഞ സ്വര്‍ണവില വ്യാപാരത്തിന്റെ അവസാനത്തില്‍ 1,15,400 രൂപയായി ഉയര്‍ന്നിരുന്നു. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലും വില ഉയരുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണവില വീണ്ടും 5,100 ഡോളര്‍ കഴിഞ്ഞ് കുതിക്കുകയാണ്.

ഇന്ന് 128 ഡോളറിന്റെ വര്‍ധനയാണ് ആഗോളവിണിയില്‍ സ്വര്‍ണത്തിനുണ്ടായത്. 5,106.68 ഡോളറിലാണ് വിപണിയില്‍ സ്വര്‍ണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. 2.57 ശതമാനം നേട്ടമാണ് ഉണ്ടായത്. വെള്ളിക്കും വിപണിയില്‍ വില വര്‍ധനയുണ്ടായി. 6.93 ഡോളര്‍ വര്‍ധിച്ച് വെള്ളി വില ട്രോയ് ഔണ്‍സിന് 84.59 ഡോളറായി ഉയര്‍ന്നു.

Tags: