സ്വര്‍ണവില വര്‍ധിച്ചു

Update: 2026-02-04 05:37 GMT

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഇന്ന് ഗ്രാമിന് 605 രൂപ കൂടി 14,715 രൂപയും പവന് 4,840 രൂപ കൂടി 1,17,720 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 495 രൂപ കൂടി 12,090 രൂപയിലെത്തി. വെള്ളിക്കും വില ഉയരുകയാണ്. ഗ്രാമിന് 320 രൂപയാണ് ഇന്നത്തെ വില.

ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡിന് ട്രോയ് ഔണ്‍സിന് വില വീണ്ടും 5,000 ഡോളര്‍ കടന്നു. 5,065.93 ഡോളറാണ് വില. 9.32 ശതമാനം വര്‍ധനവുണ്ടായി.

Tags: