സ്വര്‍ണവില വീണ്ടും റെക്കോര്‍ഡുകളിലേക്ക്

പവന് 1,400 രൂപ വര്‍ധിച്ച് 1,22,520 രൂപയായി

Update: 2026-01-28 09:55 GMT

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഉച്ചയ്ക്ക് ശേഷവും വര്‍ധിച്ചു. സ്വര്‍ണവില ഗ്രാമിന് 175 രൂപ വര്‍ധിച്ച് 15,315 രൂപയും പവന് 1,400 രൂപ വര്‍ധിച്ച് 1,22,520 രൂപയായി. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 145 രൂപയും 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 110 രൂപയും വര്‍ധിച്ചിട്ടുണ്ട്.

ഇന്ന് രാവിലേയും സ്വര്‍ണവില വര്‍ധിച്ചിരുന്നു. ഗ്രാമിന് 295 രൂപ വര്‍ധിച്ച് 15,140 രൂപയും പവന് 2,360 രൂപ വര്‍ധിച്ച് 1,21,120 രൂപയായും ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഉച്ചയ്ക്ക് ശേഷവും വില വര്‍ധനവ് ഉണ്ടാവുന്നത്. ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡിന്റെ വിലയില്‍ ഔണ്‍സിന് 208.55 ഡോളറിന്റെ വര്‍ധനവുണ്ടായി. 5,293 ഡോളറിലാണ് സ്വര്‍ണത്തിന്റെ വ്യാപാരം ആഗോള വിപണിയില്‍ പുരോഗമിക്കുന്നത്. 4.10 ശതമാനം നേട്ടമാണ് ആഗോള വിപണിയില്‍ സ്വര്‍ണത്തിന് ഉണ്ടായത്.

Tags: