സ്വര്‍ണവിലയില്‍ വര്‍ധന

Update: 2026-01-02 05:32 GMT

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 105 രൂപ വര്‍ധിച്ച്12,485 രൂപയും പവന് 840 രൂപ വര്‍ധിച്ച് 99,880 രൂപയുമായി.

ആഗോള വിപണിയിലും സ്വര്‍ണവിലയില്‍ നേട്ടമുണ്ടായി. സ്‌പോട്ട് ഗോള്‍ഡിന് ട്രോയ് ഔണ്‍സിന് 44.38 ഡോളറിന്റെ വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. നിലവില്‍ ട്രോയ് ഔണ്‍സിന് 4,372.98 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം ഇത് 4,325.44 ഡോളറായിരുന്നു. ഇതോടെ 1.03 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, യുഎസ് ഗോള്‍ഡ് ഫ്യൂച്ചര്‍ വിലയും ഒരു ശതമാനം ഉയര്‍ന്ന് ട്രോയ് ഔണ്‍സിന് 4,384.45 ഡോളറിലെത്തി. ഇന്നലെ ഇത് 4,332.10 ഡോളറായിരുന്നു. ആഗോള വിപണിയിലെ അനുകൂല സാഹചര്യങ്ങളാണ് സ്വര്‍ണവിലയുടെ ഈ തിരിച്ചുവരവിന് കാരണമെന്നാണ് വിലയിരുത്തല്‍.

Tags: