സ്വര്‍ണവില കുറഞ്ഞു

Update: 2025-12-19 05:40 GMT

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 60രൂപ കുറഞ്ഞ് 12,300 രൂപയും പവന് 480 രൂപ കുറഞ്ഞ് 98,400 രൂപയുമായി. അന്താരാഷ്ട്രവിപണിയില്‍ സ്വര്‍ണത്തിന് ട്രോയ് ഔണ്‍സിന് 23.20ഡോളര്‍ കുറഞ്ഞ് 4,318.38 ഡോളറായി. 0.53% ശതമാനമാണ് കുറഞ്ഞത്. യുഎസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 4,347.80 ആയി. 16.70 ഡോളറാണ് കുറഞ്ഞത്.

ഇന്നലെ ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കൂടിയിരുന്നു. ഗ്രാമിന് 12,360 രൂപയും പവന് 98,880 രൂപയുമായിരുന്നു വില. ബുധനാഴ്ചയും സ്വര്‍ണവില കൂടിയിരുന്നു. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കൂടിയത്. ഗ്രാമിന് 12,330 രൂപയും പവന് 98,640 രൂപയുമായിരുന്നു വില.

Tags: