കൊച്ചി: സംസ്ഥാനത്ത സ്വര്‍ണവില വര്‍ധിച്ചു. ഇന്ന് ഗ്രാമിന് 30 രൂപ കൂടി 12,360 രൂപയും പവന് 240 രൂപ കൂടി 98,880 രൂപയുമായി. 18 ഗ്രാമിന് 25 രൂപ കൂടി 10,225 രൂപയായി. വെള്ളിക്ക് ഗ്രാമിന് 2 രൂപ കൂടി 212 രൂപയായി.
അന്താരാഷ്ട്രവിപണിയില്‍ സ്വര്‍ണത്തിന് ട്രോയ് ഔണ്‍സിന് 28.66 ഡോളര്‍ കൂടി 4,330.7 ഡോളറായി. 0.67 ശതമാനമാണ് വര്‍ധിച്ചത്. യുഎസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 4,360.65 ആയി. രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കുന്നത്. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കുന്നത്.