കുതിച്ചുയര്‍ന്ന് സ്വര്‍ണവില

പവന് 1,600 രൂപ വര്‍ധിച്ച് 1,10,400 രൂപയായി

Update: 2026-01-20 10:09 GMT

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. ഇന്ന് സ്വര്‍ണവില പവന് കൂടിയത് 3,160 രൂപയാണ്. ഇന്ന് മൂന്നു തവണയാണ് സ്വര്‍ണവില വര്‍ധിച്ചത്. ഉച്ചതിരിഞ്ഞ് സ്വര്‍ണം ഗ്രാമിന് 200 രൂപ വര്‍ധിച്ച് 13,800 രൂപയും, പവന് 1,600 രൂപ വര്‍ധിച്ച് 1,10,400 രൂപയുമായി. ഉച്ചക്ക് സ്വര്‍ണം പവന് 800 രൂപ വര്‍ധിച്ച് 1,08,800 രൂപയായിരുന്നു. രാവിലെ ഗ്രാമിന് 13,500 രൂപയുണ്ടായിരുന്ന വില 100 രൂപ വര്‍ധിച്ച് 13,600 രൂപയിലെത്തിയിരുന്നു. രാവിലെ സ്വര്‍ണം പവന് 760 രൂപ വര്‍ധിച്ച് 10,8,000 രൂപയായിരുന്നു വില. തിങ്കളാഴ്ച വൈകുന്നേരം പവന് 10,7,240 രൂപയുണ്ടായിരുന്ന സ്വര്‍ണ വില ചൊവ്വാഴ്ച രാവിലെ 760 രൂപ വര്‍ധിച്ച് 10,8,000 രൂപയിലെത്തുകയായിരുന്നു. തിങ്കളാഴ്ചയും സ്വര്‍ണ വിലയില്‍ രണ്ടുതവണ മാറ്റങ്ങളുണ്ടായി. രാവിലെ പവന് 10,6,840 രൂപയുണ്ടായിരുന്ന സ്വര്‍ണ വില 400 രൂപ വര്‍ധിച്ച് 10,7,240ല്‍ എത്തുകയായിരുന്നു.

Tags: