സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംസ്ഥാനത്ത് എക്കാലത്തെയും ഉയര്‍ന്ന നിരക്ക്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിലെ കുതിപ്പ് തുടരുന്നു. തുടര്‍ച്ചയായ ഏഴാം ദിവസവും വില ഉയര്‍ന്നതോടെ സ്വര്‍ണം എക്കാലത്തെയും ഉയര്‍ന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 110 രൂപ വര്‍ധിച്ച് 12,945 രൂപയും പവന് 880 രൂപ ഉയര്‍ന്ന് 1,03,560 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 90 രൂപ ഉയര്‍ന്ന് 10,502 രൂപയായി. വെള്ളി ഗ്രാമിന് 10 രൂപ കൂടി 250 രൂപക്കാണ് ഇന്ന് വിപണിയില്‍ ലഭിക്കുന്നത്.
ആഗോള വിപണിയിലും സ്വര്‍ണവിലയില്‍ വലിയ വര്‍ധന രേഖപ്പെടുത്തി. ട്രോയ് ഔണ്‍സിന് 4,500 ഡോളര്‍ കടന്ന സ്വര്‍ണവില ഇന്ന് 4,534.16 ഡോളറിലെത്തി. ഒരുദിവസം കൊണ്ട് 54.63 ഡോളറിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.