സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു

പവന് 600 രൂപ വര്‍ധിച്ച് 1,12,200 രൂപയായി

Update: 2026-04-10 06:02 GMT

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. സ്വര്‍ണം ഗ്രാമിന് 75 രൂപ വര്‍ധിച്ച് 14,025 രൂപയും, പവന് 600 രൂപ വര്‍ധിച്ച് 1,12,200 രൂപയുമായി. ഇന്നലെ രാവിലെ സ്വര്‍ണവില ഇടിഞ്ഞിരുന്നു. ഇന്നലെ രാവിലെ സ്വര്‍ണം ഗ്രാമിന് 215 രൂപ കുറഞ്ഞ് 13,885 രൂപയും, പവന് 1,720 രൂപ കുറഞ്ഞ് 1,11,080 രൂപയുമായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ശേഷം സ്വര്‍ണവില വര്‍ധിച്ചിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ശേഷം 65 രൂപ വര്‍ധിച്ച് 13,950 രൂപയും, പവന് 520 രൂപ വര്‍ധിച്ച് 1,11,600 രൂപയുമായിരുന്നു.

പശ്ചിമേഷ്യന്‍ സംഘര്‍ഷം അതിരൂക്ഷമായി തുടരുന്നതിനിടെ സ്വര്‍ണവില വന്‍ കുതിപ്പ് നടത്തിയിരുന്നെങ്കിലും പിന്നീട് അസംസ്‌കൃത എണ്ണവില ഉയര്‍ന്നതോടെ സ്വര്‍ണവില ഇടിയുകയായിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ഇന്ന് നേരിയ ഇടിവാണ് കാണിക്കുന്നത്. സ്‌പോട്ട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 30.94 ഡോളര്‍ കുറഞ്ഞ് 4,762.02 ഡോളറാണ് നിലവിലെ വില. 0.65 ശതമാനമാണ് കുറഞ്ഞത്. ഇറാന്‍ യുദ്ധത്തില്‍ താത്ക്കാലിക വെടിനിര്‍ത്തല്‍ പ്രാബല്യത്തിലെത്തിയതിന് പിന്നാലെ കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു.

Tags: