സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു
പവന് 520 രൂപ വര്‍ധിച്ച് 1,11,600 രൂപയായി
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. രാവിലെ സ്വര്‍ണവില ഇടിഞ്ഞിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം 65 രൂപ വര്‍ധിച്ച് 13,950 രൂപയും, പവന് 520 രൂപ വര്‍ധിച്ച് 1,11,600 രൂപയുമായി. രാവിലെ സ്വര്‍ണം ഗ്രാമിന് 215 രൂപ കുറഞ്ഞ് 13,885 രൂപയും, പവന് 1,720 രൂപ കുറഞ്ഞ് 1,11,080 രൂപയുമായിരുന്നു. പശ്ചിമേഷ്യയിലെ വെടിനിര്‍ത്തലിന് പിന്നാലെയാണ് സ്വര്‍ണവില വീണ്ടും ഉയര്‍ന്നിരിക്കുന്നത്.